ജയില്‍ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായി
കണ്ണൂര്‍: ജയില്‍ ചാടിയതിന് പിന്നാലെ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായി. കണ്ണൂരില്‍ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ ഒളിച്ചിരിക്കവെയാണ് പിടിയിലായത്. വളരെ സാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്. ജയില്‍ ചാടിയ ശേഷം റോഡില്‍ വച്ച് ആളുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ രക്ഷപ്പെടാനായി ഇയാള്‍ വീട്ടു വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. വിവരം ലഭിച്ച പോലീസ് വീടു വളഞ്ഞാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്ന ഗോവിന്ദചാമി ഇന്ന് പുലര്‍ച്ചെയാണ് ജയില്‍ ചാടിയത്. ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്. 2011 ഫെബ്രുവരി ഒന്നിനാണ് 22കാരിയായിരുന്ന സൗമ്യ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടത്. എറണാകുളത്ത് നിന്ന് ഷൊര്‍ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്മെന്റില്‍ അതിക്രമിച്ച് കടന്നാണ് ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചത്. ഇയാള്‍ സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെടുകയായിരുന്നു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചെങ്കിലും സുപ്രീം കോടതി വധശിക്ഷയില്‍ ഇളവ് ചെയ്യുകയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



