കനല്‍ പഥങ്ങളിലെ കഥകള്‍ പറഞ്ഞ് തലമുറ സംഗമം

Jul 24, 2025 - 19:34
Jul 24, 2025 - 19:38
കനല്‍ പഥങ്ങളിലെ കഥകള്‍ പറഞ്ഞ് തലമുറ സംഗമം

ബദിയടുക്ക: എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി നഗരിയില്‍ തലമുറ സംഗമം സംഘടിപ്പിച്ചു. പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മുന്‍കാല നേതാക്കളും പുതിയ പ്രവര്‍ത്തകരും ഒന്നിച്ചുള്ള സംഗമം ഏറെ ശ്രദ്ധേയമായി. അഷ്റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുറഹ്‌മാന്‍ അഹ്‌സനി, സിദ്ധീഖ് സഖാഫി ബായാര്‍, സുലൈമാന്‍ കരിവള്ളൂര്‍, ജബ്ബാര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഉമര്‍ സഖഫി കര്‍ന്നൂര്‍, അബൂബക്കര്‍ ഫൈസി കുമ്പടാജെ, ബഷീര്‍ പുളിക്കൂര്‍, നംഷാദ് ബേക്കൂര്‍, ഫാറൂഖ് പൊസോട്ട്, സ്വാദിഖ് ആവളം, സിദ്ധീഖ് പൂത്തപ്പലം, അബ്ദറഹ്‌മാന്‍ സഖാഫി, കെ എച് മാസ്റ്റര്‍, കെ എം പുണ്ടൂര്‍, റഹീസ് മുഈനി, ബാദുഷ ഹാദി, ഫയാസ് പട്‌ള, മുഹമ്മദ് ഹാജി വടകര, അബ്ദുല്‍ ഖാദര്‍ അമാനി പൈക്ക, എ കെ സഖാഫി കന്യാന, ഷംസീര്‍ സൈനി, ഹമീദലി മാവിനക്കട്ട, ഇക്ബാല്‍ ആലങ്കോട്, നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ സോണ്‍ സര്‍ക്കിള്‍ യൂണിറ്റ് ഭാരവാഹികള്‍ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0