എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ സാഹിത്യോത്സവ്; പതാക ഉയര്‍ന്നു

Jul 24, 2025 - 18:46
എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ സാഹിത്യോത്സവ്; പതാക ഉയര്‍ന്നു

ബദിയടുക്ക: 32ാമത് കാസര്‍ഗോഡ് ജില്ലാ സാഹിത്യോത്സവിന് പതാക ബദിയടുക്കയില്‍ ഉയര്‍ന്നു. ജില്ലയിലെ വിവിധ പ്രസ്ഥാനിക നേതാകള്‍ ചേര്‍ന്ന്‌കൊണ്ട് പതാക ഉയര്‍ത്തി.ഈ മാസം 20 മുതല്‍ തുടങ്ങിയ ജില്ലാ സാഹിത്യോത്സവ് 27 ന് സമാപിക്കും. സാഹിത്യോത്സവിന്റെ ഭാഗമായി വിവിധ ചര്‍ച്ച സംഗമങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, കവിയരങ്ങുകള്‍ സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ നഗറിയില്‍ നടക്കും. ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന സംഗമം പ്രശസ്ത മലയാളം നോവലിസ്റ്റ് അംബികസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ദേശീയ സെക്രട്ടറി ഫിര്‍ദൗസ് സഖാഫി വിഷയവതരണം നടത്തും. ജില്ലയിലെ പ്രമുഖ സാംസ്‌കാരിക പ്രസ്ഥാനിക നേതാകള്‍ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0