റോഡ് മാറുന്നതിനോടൊപ്പം പേരും മാറുന്നു; അനഗൂര്‍ ആയി അണങ്കൂര്‍
കാസര്‍കോട്: ദേശീയപാത വികസനത്തിലൂടെ റോഡ് മാറുന്നതിനോടൊപ്പം പേരും മാറുന്നു. ദേശീയപാതയോരത്ത് സ്ഥാപിച്ച സ്ഥലനാമ ബോര്‍ഡുകള്‍ പലയിടത്തും അക്ഷരപിഴകോടെയാണ് സ്ഥാപിച്ചതെന്നാണ് പരാതി. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും പേര് തെറ്റായ രീതിയിലാണ് രേഖപ്പെടുത്തിയതെന്നും പരാതിയുണ്ട്. അണങ്കൂര്‍ ബസ് വെയ്റ്റിംഗ് കേന്ദ്രത്തില്‍ 'അനഗൂര്‍' എന്നാണ് എഴുതി വെച്ചിരിക്കുന്നത്. അണങ്കൂരില്‍ നേരത്തെ സ്ഥലനാമ ബോര്‍ഡ് സ്ഥാപിച്ചപ്പോഴും 'അനഗൂര്‍' എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇത് സംബന്ധിച്ച് കരാര്‍ കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വീണ്ടും തെറ്റ് ആവര്‍ത്തിച്ചത് പ്രതിഷേധത്തിനിടയാക്കി. ഇത് സംബന്ധിച്ച് നഗരസഭാ കൗണ്‍സിലര്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കി. അണങ്കൂരിന് പുറമെ മറ്റ് ചില സ്ഥലങ്ങളിലും പേരെഴുതി വെച്ചതില്‍ പിശകുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



