ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; വീരമല കുന്നിടിഞ്ഞ് ഗതാഗതം താറുമാറായി

Jul 23, 2025 - 18:33
Jul 23, 2025 - 18:35
ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; വീരമല കുന്നിടിഞ്ഞ് ഗതാഗതം താറുമാറായി

ചെറുവത്തൂര്‍: മഴ ശക്തമായി പെയ്തതോടെ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. മയ്യിച്ചയ്ക്ക് സമീപമുള്ള വീരമല കുന്ന് വീണ്ടും ഇടിഞ്ഞുവീണു. ഇന്ന് രാവിലെയാണ് വീരമല കുന്നില്‍ നിന്ന് വന്‍തോതില്‍ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. ഇതോടെ ഗതാഗതം താറുമാറായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മണ്ണ് നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ലോറി മണ്ണിനടിയില്‍ കുടുങ്ങിയതായി നാട്ടുകാര്‍ സംശയമുന്നയിക്കുന്നുണ്ട്. മുമ്പും വീരമല കുന്നില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അന്ന് ഒരു ദേശീയപാത നിര്‍മ്മാണ തൊഴിലാളി മണ്ണിനടിയില്‍ നിന്ന് തലനാഴികക്കാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. മലയുടെ ഒരു ഭാഗം പൂര്‍ണ്ണമായും ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം കൂടുതല്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0