സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയ-വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമം; ജില്ലയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Jul 23, 2025 - 13:13
സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയ-വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമം; ജില്ലയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തും വിധം പരാമര്‍ശം നടത്തി രാഷ്ട്രീയ-വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചുവെന്ന പരാതികളില്‍ ജില്ലയില്‍ മൂന്നു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ദ്ധയും ഉണ്ടാക്കി ജനങ്ങളെ പരസ്പരം സംഘര്‍ത്തിന് പ്രേരിപ്പിച്ചുവെന്ന് കേസില്‍ പറയുന്നു. കുമ്പള പെറുവാഡ് കുട്യാളം സ്വദേശിക്കെതിരെ കുമ്പള പൊലീസും പള്ളിക്കര തൊട്ടിയിലെ സ്വദേശിക്കെതിരെ ബേക്കല്‍ പൊലീസും, നീലേശ്വരം തൈക്കടപ്പുറം സ്വദേശിക്കെതിരെ നീലേശ്വരം പൊലീസുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വി.എസ് വര്‍ഗീയവാദിയെന്ന് ആക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് ഉണ്ടാക്കി വാട്ട്‌സ് ആപ്പില്‍ സ്റ്റാറ്റസ് വച്ചുവെന്നാണ് കേസ്. ബേക്കല്‍, നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികള്‍ ഗള്‍ഫിലാണ്. സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷണത്തിലാണെന്നും ഏതെങ്കിലും തരത്തില്‍ വെറുപ്പ് ഉണ്ടാക്കി കലഹത്തിനും കലാപത്തിനും ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0