ഗസ്സയില്‍ വെടിനിര്‍ത്താന്‍ സംയുക്ത പ്രസ്താവനയിറക്കി 25 രാഷ്ട്രങ്ങള്‍; അമേരിക്കയും ജര്‍മനിയും പിന്മാറി

Jul 22, 2025 - 17:45
ഗസ്സയില്‍ വെടിനിര്‍ത്താന്‍ സംയുക്ത പ്രസ്താവനയിറക്കി 25 രാഷ്ട്രങ്ങള്‍; അമേരിക്കയും ജര്‍മനിയും പിന്മാറി

ഗസ്സ: ഇസ്‌റാഈലിന്റെ കൊടും ക്രൂരത തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഗസ്സയില്‍ പൂര്‍ണ്ണമായും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 25 രാഷ്ട്രങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. ഫലസ്തീന്‍ പൗരന്മാരുടെ സംരക്ഷണത്തിനും മാനുഷിക സഹായം അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിനും ആഹ്വാനം ചെയ്ത് യൂറോപ്യന്‍ യൂനിയനിലെ 17 രാജ്യങ്ങളും മറ്റു എട്ട് രാജ്യങ്ങളുമാണ് സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത്. എന്നാല്‍ അമേരിക്കയും ജര്‍മനിയും പ്രസ്താവനയില്‍ ഒപ്പുവെക്കുന്നതില്‍ നിന്ന് പിന്മാറി. യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ഇറ്റലി, ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ലാത്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലോവേനിയ, സ്പെയിന്‍, സ്വീഡന്‍ എന്നിവയും ആസ്ട്രേലിയ, കാനഡ, ഐസ്ലാന്‍ഡ്, നോര്‍വേ, ന്യൂസിലാന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങളും പ്രസ്താവനയില്‍ ഒപ്പുവെച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഗസ്സയില്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് സംയുക്ത പ്രഖ്യാപനത്തില്‍ രാഷ്ട്രങ്ങള്‍ വ്യക്തമാക്കി. ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കാനുള്ള ഇസ്‌റാഈലിന്റെ സമീപകാല നിര്‍ദേശങ്ങളെ സംയുക്ത പ്രസ്തവാനയില്‍ ലോക രാഷ്ട്രങ്ങള്‍ അപലപിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0