ഹിജ്റ എക്‌സ്‌പെഡിഷന് പ്രൗഢസമാപനം; ശ്രവിക്കാനെത്തിയത് ആയിരങ്ങള്‍

Jul 21, 2025 - 18:25
ഹിജ്റ എക്‌സ്‌പെഡിഷന് പ്രൗഢസമാപനം; ശ്രവിക്കാനെത്തിയത് ആയിരങ്ങള്‍

കാസറഗോഡ്: 'മീലാദുന്നബി 1500 വസന്ത വര്‍ഷങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഡോ: ഫാറൂഖ് നഈമി കൊല്ലം നേതൃത്വം നല്‍കിയ ഹിജ്‌റ എക്സ്പെഡിഷന് പ്രൗഢ സമാപ്തി. മഹബ്ബത്തിന്റെ ദൃശ്യ വിരുന്നിനെ ആസ്വദിക്കാനെത്തിയവരെക്കൊണ്ട് വിദ്യാനഗര്‍ സ്റ്റേഡിയം കോര്‍ണറിലെ സണ്‍റൈസ് പാര്‍ക്ക് നിറഞ്ഞൊഴുകി. തിരു പ്രവാചക ജീവിതത്തിലെ പ്രധാന അധ്യായമായ മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനത്തെ ദൃശ്യാവിഷ്‌ക്കാരമാക്കിയുള്ള അവതരണം ജന മനസ്സുകളില്‍ ആത്മീയ ഉണര്‍വേകി. പലായന മദ്ധ്യേ പ്രവാചകര്‍ താമസിക്കുകയും നടന്നു നീങ്ങുകയും  ചെയ്ത സ്ഥലങ്ങളും തിരുനബി ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പ്രധാന സംഭവങ്ങളും അടിസ്ഥാനമാക്കി സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള അവതരണമായിരുന്നു ഹിജ്റ എക്സ്പെഡിഷന്‍.
പരിപാടിയുടെ ഭാഗമായി നടന്ന ബുര്‍ദ:മജ്‌ലിസിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ ആമുഖപ്രഭാഷണം നടത്തി. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ചൗക്കി, സയ്യിദ് ഇബ്രാഹിം തങ്ങള്‍ ചൂരി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി മാന്യ, ഹാജി അമീറലി ചൂരി, അബൂബക്കര്‍ ഹാജി ബേവിഞ്ച, സി പി അബ്ദുള്ള ഹാജി ചെരുമ്പ, റഈസ് മുഈനി, ബാദുഷ സഖാഫി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ബഷീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗത സംഗം കണ്‍വീനര്‍ അഹ്‌മദ് സഅദി ചെങ്കള സ്വാഗതവും മുഹമ്മദ് ടിപ്പു നഗര്‍ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0