സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു

Jul 21, 2025 - 12:31
സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു

തിരുവനന്തപുരം: സ്വകാര്യ ബസ്സുടമകള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധനവിലും പെര്‍മിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ബസ്സുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടായില്ല. ചൊവ്വാഴ്ചയ്ക്കു മുന്‍പ് വീണ്ടും ചര്‍ച്ച ചെയ്യാമെന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇതുവരെ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് ബസ്സുടമകള്‍  പറഞ്ഞു. 

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, ഇ ചലാന്‍ വഴി പോലീസ് അനാവശ്യമായി പിഴയിടാക്കി ദ്രോഹിക്കുത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് സംയുക്ത സമര സമിതി അറിയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0