വാഹനാപകടത്തില്‍ മരണപ്പെട്ട ഫുട്ബാള്‍ താരം ഡിയാഗോ ജോട്ടക്ക് മരണനാന്തര ബഹുമതി

Jul 18, 2025 - 17:36
Jul 18, 2025 - 18:40
വാഹനാപകടത്തില്‍ മരണപ്പെട്ട ഫുട്ബാള്‍ താരം ഡിയാഗോ ജോട്ടക്ക് മരണനാന്തര ബഹുമതി

സ്‌പെയിന്‍: ഈ മാസം മൂന്നാം തീയ്യതി വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറ നഗരത്തില്‍ ഉണ്ടായ കാറപപകടത്തില്‍ മരണപ്പെട്ട ലിവര്‍പൂള്‍ എഫ്സിയുടെ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ ഡിയോഗോ ജോട്ടയെ ഹാള്‍ ഓഫ് ഫെയിം പട്ടികയിലേക്ക് ഉള്‍പ്പെടുത്തി മരണനാന്തര ബഹുമതി നല്‍കാനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബ് ആയ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സ്സാണ് ഇക്കാര്യം അറിയിച്ചത്. ജോട്ടയുടെ സഹോദരനും ഫുട്ബോള്‍ താരവുമായ ആന്‍ഡ്രെ സില്‍വയുടെയും ജീവനെടുത്ത കാറപകടം ലോക കായിക പ്രേമികളെ സങ്കടത്തിലാക്കിയ സംഭവമായിരുന്നു.

മരണനാന്തര ആദരവ് നല്‍കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്‍പതിന് സെല്‍റ്റ വിഗോയ്‌ക്കെതിരായ അവസാന പ്രീ-സീസണ്‍ മത്സരത്തില്‍ പ്രത്യേക അനുസ്മരണ പരിപാടി നടക്കും. ഓഗസ്റ്റ് 16 ന് മോളിനക്സ് സ്റ്റേഡിയത്തില്‍ കൂടുതല്‍ ഔപചാരിക അനുസ്മരണങ്ങള്‍ നടത്താനും അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ശാശ്വതമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആഘോഷിക്കുന്നതിനായി 2008-ല്‍ സ്ഥാപിതമായതാണ് വോള്‍വ്‌സ് ഹാള്‍ ഓഫ് ഫെയിം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0