ജില്ലാ ടൂറിസത്തിന് ഒരു പൊന്‍തൂവല്‍ കൂടി; കിദൂര്‍ പക്ഷിഗ്രാമം യാഥാര്‍ഥ്യത്തിലേക്ക്

Jul 18, 2025 - 15:41
ജില്ലാ ടൂറിസത്തിന് ഒരു പൊന്‍തൂവല്‍ കൂടി; കിദൂര്‍ പക്ഷിഗ്രാമം യാഥാര്‍ഥ്യത്തിലേക്ക്

കുമ്പള: വിനോദ സഞ്ചാരികളാക്കായി ജില്ലാ ടൂറിസത്തിന് ഒരു പൊന്‍തൂവല്‍ കൂടി യാഥാര്‍ഥ്യമാവുന്നു. പക്ഷിനിരീക്ഷണത്തിനും ഗവേഷണത്തിനുമായി കാസര്‍കോട് ജില്ലയിലെ കുമ്പള ഗ്രാമപഞ്ചായത്തിലുള്ള കിദൂര്‍ കുണ്ടങ്കരടുക്കയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡോര്‍മിറ്ററി പക്ഷി ഗ്രാമം പദ്ധതി പൂര്‍ത്തികരണത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രകൃതി സ്‌നേഹികള്‍ക്ക് ഇനി കിദൂര്‍ കുണ്ടങ്കരടുക്കയിലെ പക്ഷി ഗ്രാമത്തില്‍ താമസിക്കാം.
ഇവിടെ ഇതുവരെയായി സ്വദേശിയരും വിദേശീയരുമായ 174 വ്യത്യസ്തയിനം പക്ഷികളെ പക്ഷി നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 2019 ല്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി, 60 ലക്ഷം രൂപ ചെലവഴിച്ചാണ് പക്ഷി ഗ്രാമത്തിന്റെ ഡോര്‍മിടറി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പുതിയ കെട്ടിടത്തില്‍ മീറ്റിംഗ് ഹാള്‍, ഓഫീസ് മുറി, കാബിന്‍, താമസത്തിനുള്ള മുറികള്‍, അടുക്കള, ശൗചാലയങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പ്രകൃതിരമണീയമായ ഈ പ്രദേശത്തേക്ക് ടൂറിസ്റ്റുകള്‍ കൂടി എത്തിത്തുടങ്ങുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0