വിവര്‍ത്തനത്തില്‍ പിഴവ്; കര്‍ണാടക മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് മെറ്റ
ബാംഗ്ലൂര്‍: കന്നഡയില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന് തെറ്റായി ട്രാന്‍സ്ലേറ്റ് ചെയ്ത സംഭവത്തിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് മെറ്റ. പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ഓട്ടോ ട്രാന്‍സ്ലേറ്റ് ചെയ്തപ്പോള്‍ മരണപ്പെട്ടത് സിദ്ധരാമയ്യയാണ് എന്ന വിവര്‍ത്തനം പ്രത്യക്ഷപെടുകയായിരുന്നു. ഇതിന് പിന്നാലെ ഫേസ് ബുക്ക് ഉടമകളായ മെറ്റയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ തന്നെ രംഗത്തെത്തിയിരുന്നു. വിമര്‍ശനത്തിന് പിന്നാലെ മെറ്റ പ്രശ്നം പരിഹരിച്ചു. 'കൃത്യമല്ലാത്ത കന്നഡ വിവര്‍ത്തനത്തിന് കാരണമായ പ്രശ്നം ഞങ്ങള്‍ പരിഹരിച്ചു. തെറ്റ് സംഭവിച്ചതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു'- എന്നായിരുന്നു മെറ്റയുടെ ക്ഷമാപണം. കന്നഡയില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള ട്രാന്‍സ്ലേഷനുകളുടെ കൃത്യതയും നിലവാരവും ഉറപ്പാക്കാന്‍ കന്നഡ ഭാഷാ വിദഗ്ധരുടെ സഹായത്തോടെ മെറ്റ തയ്യാറാകണമെന്ന് സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്ടാവ് മെറ്റയ്ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



