മഴ കനക്കുന്നു; ജില്ലയില്‍ റെഡ് അലര്‍ട്ട് നാലു ദിവസം തുടരും

Jul 17, 2025 - 17:23
Jul 17, 2025 - 17:27
മഴ കനക്കുന്നു; ജില്ലയില്‍ റെഡ് അലര്‍ട്ട് നാലു ദിവസം തുടരും

കാസര്‍കോട്: മഴ കനക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തുടര്‍ച്ചയായ നാല് ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോടിന് പുറമെ കണ്ണൂര്‍, വയനാട് ജില്ലകളിലും ഇന്ന് മുതല്‍ ജൂലൈ 20 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച അതിതീവ്ര മഴ പെയ്തതിന് പിന്നാലെയാണ് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് അടഞ്ഞുകിടക്കുകയാണ്.
പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന് പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോരത്തേക്കുള്ള വിനോദ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. അതിതീവ്ര മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0