സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കറ്റ് മരിച്ച സംഭവം; പ്രതിഷേധം ശക്തമാവുന്നു

Jul 17, 2025 - 15:01
സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കറ്റ് മരിച്ച സംഭവം; പ്രതിഷേധം ശക്തമാവുന്നു

കൊല്ലം: സ്‌കൂളില്‍ നിന്നും ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ സ്‌കൂളിലാണ് ഇന്ന് രാവിലെ അതി ദാരുണ സംഭവമുണ്ടായത്. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് ഷോക്കേറ്റത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നു കൊണ്ട് ലൈന്‍ കമ്പി പോകുന്നതിനാല്‍  കുട്ടി കമ്പിയില്‍ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു.
ലൈന്‍ കമ്പി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ അപകടകരമായ രീതിയില്‍ സ്പര്‍ശിച്ചിരുന്നത് മുന്‍പ് തന്നെ സ്‌കൂള്‍ അധികൃതരുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതി ദാരുണ സംഭവത്തെ തുടര്‍ന്ന് വിവിധ സംഘടനകളുടെ പ്രതിഷേധം ശക്തമാവുന്നു. നാളെ കൊല്ലം ജില്ലയില്‍ വിദ്യാഭാസ ബന്ദിന് ആഹ്വാനം ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0