കീം പരീക്ഷ ഫലം; കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ്

Jul 16, 2025 - 15:26
കീം പരീക്ഷ ഫലം; കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ്


ന്യൂഡല്‍ഹി: കീം പരീക്ഷ ഫലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ നിലവിലെ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ വര്‍ഷം കേരള സിലിബസ് വിദ്യാര്‍ഥികള്‍ക്ക് പട്ടികയില്‍ തുല്യത ലഭിക്കുന്ന വിധത്തില്‍ പ്രവേശനം ലഭിക്കില്ലെന്ന് ഇതോടെ  ഉറപ്പായി. കേസ് നാലാഴ്ചയ്ക്കകം കേള്‍ക്കാമെന്ന് വ്യക്തമാക്കുകയും സംസ്ഥാനമടക്കം എല്ലാ കക്ഷികള്‍ക്കും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് അയക്കുകയും ചെയ്തു. 
ഈ വര്‍ഷം ഇനി റാങ്ക് പട്ടികയില്‍ ഒന്നും ചെയ്യാനാവില്ലെന്നും പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും വിഷയം തുടര്‍ന്ന് കൊണ്ടുപോയാല്‍ അനിശ്ചിതത്വത്തിന് ഇടയാക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാര്‍ഥികളും തടസ ഹരജിയുമായി സിബിഎസ്ഇ വിദ്യാര്‍ഥികളും കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0