മുഹിമ്മാത്തുദ്ധീന്‍ മദ്റസക്ക് എട്ട് പ്രതിഭാ പുരസ്‌കാരങ്ങള്‍

Jul 14, 2025 - 18:54
മുഹിമ്മാത്തുദ്ധീന്‍ മദ്റസക്ക് എട്ട് പ്രതിഭാ പുരസ്‌കാരങ്ങള്‍

പുത്തിഗെ: സുന്നി വിദ്യാഭ്യാസ ബോര്‍ഡ്  അഖിലേന്ത്യ തലത്തില്‍ നടത്തിയ
2024 - 25 പൊതു പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്കോടെ പുത്തിഗെ മുഹിമ്മാത്തുദ്ധീന്‍ മദ്റസയിലെ എട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഭ പുരസ്‌കാരത്തിന് അര്‍ഹത നേടി. അബ്ബാസ് നുഫൈസ്, ഇബ്രാഹിം ബാതിഷ, അസ്മ ഫാതിമ, ഫര്‍സാന, ഫാതിമ മുബ്ബശിറ, ലുലു ഫാതിമ, റഈസ സുല്‍ത്താന, മുസമ്മില എന്നിവരാണ് സംസ്ഥാന പ്രതിഭ പുരസ്‌കാരം നേടിയത്. കാസറഗോഡ് സുന്നി സെന്റെര്‍ സെന്റെിനറി ഹാളില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രതിനിധി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുറഹ്‌മാന്‍ അഹ്സനി തുടങ്ങിയവര്‍ പുരസ്‌കാരം വിതരണം ചെയ്തു.

വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കിയ മദ്റസ അധ്യാപകര്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഉമറുല്‍ ഫാറൂഖ് സഖാഫി കോളിയൂര്‍, അബ്ദുല്‍ ബാസിത് സഖാഫി, കലന്തര്‍ ബശീര്‍ സഖാഫി, അബ്ദുറഹ്‌മാന്‍ ഔഫ് സഖാഫി തുടങ്ങിയവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. പുരസ്‌കാര ജേതാക്കള്‍ക്കും അധ്യാപകര്‍ക്കും മുഹിമ്മത്തിന്റെ സ്നേഹോപഹാരം സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍ വിതരണം ചെയ്തു.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0