തിരുനബി വിമര്‍ശനം ഇസ്ലാമിനെ തകര്‍ക്കാനുള്ള ശ്രമം: സയ്യിദ് ഖലീല്‍ ബുഖാരി
പുത്തിഗെ: തിരുനബി വിമര്‍ശനം ഇസ്ലാമിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ ഇസ്ലാമിന്റെ വളര്‍ച്ചയെ ഭയക്കുന്നവരാണെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. തിരുനബി ജന്മദിനത്തിന് 1500 വര്‍ഷം പൂര്‍ത്തിയാവുന്നതിനോടനുബന്ധിച്ച് മുഹിമ്മാത്തില്‍ നടന്ന മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പ്രെയ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക അധ്യാപനങ്ങള്‍ സര്‍വ്വ കാലികമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തിരു പ്രവാചകര്‍ പറഞ്ഞു വെച്ച കാര്യങ്ങള്‍ സമകാലിക ലോകത്ത് പുലര്‍ന്നു കൊണ്ടിരിക്കുകയാണ്. തിരുനബിക്ക് അവതരിച്ച ഖുര്‍ആന്‍ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ലിബറല്‍ ചിന്തകളും തിരുനബി വിമര്‍ശങ്ങളും ഇസ്ലാമിന്റെ ഉയര്‍ച്ചക്ക് കൂടുതല്‍ ഫലവത്താവുക മാത്രമേ ചെയ്യുകയുള്ളൂ. മുഹിമ്മാത്തിന്റെ വളര്‍ച്ചക്ക് പിന്നിലെ വലിയ ശക്തി തിരു പ്രവാചക പ്രകീര്‍ത്തനമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയോടനുബന്ധിച്ച് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹബീബ് അല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീര്‍ അല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹുസൈന്‍ സഅദി കെ സി റോഡ്, അലവി തങ്ങള്‍ ചെട്ടുംകുഴി, അബ്ദുസ്സലാം ദാരിമി, അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ ചള്ളങ്കയം, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുറഹ്‌മാന്‍ അഹ്സനി, ഹാജി അമീറലി ചൂരി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, റഫീഖ് സഅദി ദേലമ്പാടി, സിദ്ധീഖ് സഖാഫി ബായാര്‍, അബ്ബാസ് സഖാഫി മന്‍ട്ടമ, കെ എച്ച് അബ്ദുറഹ്‌മാന്‍ സഖാഫി, ഫാറൂഖ് സഖാഫി കര, ഇത്തിഹാദ് മുഹമ്മദ് ഹാജി, കെ കെ അബ്ബാസ് ഹാജി കൊടിയമ്മ, കാസിം മദനി കരായ, തൗസീഫ് പി ബി, ശരീഫ് ഹാജി പേരാല്‍, മുഹമ്മദ് പുണ്ടൂര്‍, ഷഹീര്‍ ബാഡൂര്‍, അബൂബക്കര്‍ ഹാജി ബെവിഞ്ച, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



