ക്ലാസ്സിലെ ഇരിപ്പിടങ്ങളില്‍ പുതിയ ക്രമീകരണവുമായി തമിഴ്‌നാട് സര്‍ക്കാര്‍

Jul 13, 2025 - 12:20
ക്ലാസ്സിലെ ഇരിപ്പിടങ്ങളില്‍ പുതിയ ക്രമീകരണവുമായി തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ക്ലാസ്സിലെ ഇരിപ്പിടങ്ങളില്‍ പുതിയ ക്രമീകരണം വരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ഇനി ബാക്ക് ബെഞ്ചേഴ്സ് ഉണ്ടാവില്ല. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങള്‍ മാറ്റിയാണ് പുതിയ പരിഷ്‌കാരം. ഇനി അര്‍ദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക. പുതിയ പരിഷ്‌കാരത്തിന് പ്രചോദനമായത്  മലയാള സിനിമയിലെ സ്‌കൂള്‍ രംഗങ്ങളാണെന്നാണ് സൂചന. തിരുവനന്തപുരത്തെ ഒരു അപ്പര്‍ പ്രൈമറി സ്‌കൂളിനെക്കുറിച്ചുള്ള കഥ പറയുന്ന 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന സിനിമ പരമ്പരാഗത ഇരിപ്പിട ക്രമീകരണം എങ്ങനെ ഒഴിവാക്കുന്നുവെന്നും മധ്യഭാഗത്ത് അധ്യാപകനുള്ള സെമി-വൃത്താകൃതിയിലുള്ള ക്രമീകരണം എങ്ങനെ സ്വീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. സിനിമ പുറത്തിറങ്ങിയ ശേഷം കേരളത്തിലെ നിരവധി സ്‌കൂളുകള്‍ ഈ രീതി സ്വീകരിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0