മീലാദുന്നബി 1500 വസന്ത വര്‍ഷങ്ങള്‍; മുഹിമ്മാത്ത് പ്രെയ്‌സ് കോണ്‍ഫറന്‍സ് നാളെ

Jul 11, 2025 - 12:42
മീലാദുന്നബി 1500 വസന്ത വര്‍ഷങ്ങള്‍; മുഹിമ്മാത്ത് പ്രെയ്‌സ് കോണ്‍ഫറന്‍സ് നാളെ

പുത്തിഗെ: പ്രവാചകര്‍ മുഹമ്മദ് നബി തങ്ങളുടെ ജന്മദിനത്തിന് 1500 വര്‍ഷം പൂര്‍ത്തിയാവുന്നതിനോടനുബന്ധിച്ച് മദ്ഹുറസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രെയ്‌സ് കോണ്‍ഫറന്‍സ് നാളെ നടക്കും. പരിപാടിയോടനുബന്ധിച്ച് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്ത് വൈകിട്ട് 4.30 ന് നടക്കും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. 7 മണിക്ക് നടക്കുന്ന പ്രെയ്‌സ് കോണ്‍ഫറന്‍സിനു കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹബീബ് അല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീര്‍ അല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹുസൈന്‍ സഅദി കെ സി റോഡ്, അബ്ദുസ്സലാം ദാരിമി, അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ ചള്ളങ്കയം, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുറഹ്‌മാന്‍ അഹ്സനി, ഹാജി അമീറലി ചൂരി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, റഫീഖ് സഅദി ദേലമ്പാടി, സിദ്ധീഖ് സഖാഫി ബായാര്‍, റഈസ് മുഈനി, അഷ്റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0