മംഗളൂരു-കാസര്‍കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍ പാത നാല് വരിയാക്കാന്‍ ഒരുങ്ങുന്നു

Jul 6, 2025 - 15:40
മംഗളൂരു-കാസര്‍കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍ പാത നാല് വരിയാക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: മംഗളൂരു-കാസര്‍കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍ പാത നാല് വരിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലുണ്ടെന്ന്  കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. കേരളത്തിലെ റെയില്‍വേ ശൃംഖല മികച്ചതാണെന്നും സംസ്ഥാനത്തിനായുള്ള റെയില്‍വേ ബജറ്റ് വിഹിതം മൂന്നും നാലും മടങ്ങായി വര്‍ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. മംഗലാപുരം-കാസര്‍കോട്-ഷൊര്‍ണ്ണൂര്‍ പാത നാല് വരിയാക്കും.
അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഈ പാത നാല് വരിയാക്കി വികസിപ്പിക്കുന്നത് പരിഗണനയിലാണ്. ഇത് വടക്കന്‍ കേരളത്തിലെ യാത്രാസൗകര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0