വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരം ഡിയോഗോ മരണപ്പെട്ടു

Jul 3, 2025 - 16:32
വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരം ഡിയോഗോ മരണപ്പെട്ടു

സമോറ: വാഹനാപകടത്തില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട (28) മരണപ്പെട്ടു. സ്പെയിനിലെ സമോറ പ്രവിശ്യയിലാണ് കാര്‍ അപകടമുണ്ടായത്. അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരന്‍ ആന്ദ്രേ സില്‍വയും (പെനാഫില്‍ ക്ലബ് താരം) മരിച്ചു. അപകടത്തില്‍ തീ പിടിച്ച ജോട്ടയുടെ കാര്‍ കത്തിയമര്‍ന്നതായി മാധ്യമം റിപോര്‍ട്ട് ചെയ്തു. വിവാഹം കഴിഞ്ഞ്  രണ്ടാഴ്ചക്കകമാണ് ദുരന്തമെത്തിയത്. ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് മുന്നേറ്റ താരമാണ് ഡിയോഗോ. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0