പ്രബോധകര്‍ കര്‍മ്മ ശാസ്ത്രത്തില്‍ ആഴത്തില്‍ അറിവുകള്‍ ആര്‍ജ്ജിക്കണം: സമസ്ത

Jul 1, 2025 - 16:08
പ്രബോധകര്‍ കര്‍മ്മ ശാസ്ത്രത്തില്‍ ആഴത്തില്‍ അറിവുകള്‍ ആര്‍ജ്ജിക്കണം: സമസ്ത

കാസര്‍ഗോഡ്: സാമ്പത്തിക ഇടപാടുകളിലും ആധുനിക വ്യവഹാരങ്ങളിലും ചതിക്കുഴികളും ചൂഷണങ്ങളും വര്‍ദ്ധിച്ചു വരുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമൂഹത്തിന് ദിശാബോധം നല്‍കേണ്ട പണ്ഡിതന്മാരും പ്രബോധകരും സാമ്പത്തിക ശാസ്ത്രത്തിലും അതിലെ ഇസ്ലാമിക കാഴ്ചപ്പാടുകളെ കുറിച്ചും ആഴത്തിലുള്ള അറിവ് ആര്‍ജ്ജിക്കാനും പഠനം നടത്താനും  തയ്യാറാകണമെന്ന ് സമസ്ത കാസര്‍ഗോഡ് ജില്ലാ മുശാവറ സംഘടിപ്പിച്ച പണ്ഡിത ക്യാമ്പ് ആവശ്യപ്പെട്ടു. ഷെയര്‍ ബിസിനസ്, പലിശ ഇടപാടുകള്‍, സാമ്പത്തിക വ്യവഹാരത്തിലെ ഇസ്ലാമിക  നിയമങ്ങള്‍, നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെ ആധുനിക വിപണന രീതിയുടെ ഇസ്ലാമിക മാനം ചര്‍ച്ച ചെയ്യപ്പെട്ടു. 

ജില്ലാ സെക്രട്ടറി മൊയ്തു സഅദിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗമായ അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുറഹ്‌മാന്‍ അഹ്‌സനി കീ നോട്ട് അവതരിപ്പിച്ചു. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇബ്രാഹിം അല്‍ഹാദി ചൂരി, മൂസല്‍ മദനി തലക്കി, ഇബ്രാഹിം ദാരിമി ഗുണാജെ, അബ്ദുസ്സലാം ദാരിമി കുബണൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ബാസ് സഖാഫി ചേരൂര്‍, റഫീഖ് സഅദി ദേലംപാടി, സിദ്ദിഖ് സഖാഫി തൈര, ജമാല്‍ സഖാഫി പെര്‍വാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ - മേഖല മുശാവറ അംഗങ്ങള്‍ക്ക് പുറമേ റജിസ്റ്റര്‍ ചെയ്യപ്പെട്ട പണ്ഡിതന്മാര്‍ പ്രതിനിധികളായിരുന്നു. രാത്രി 9 മണിക്ക് ക്യാമ്പ് സമാപിച്ചു.  കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി സ്വാഗതവും അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 1
Sad Sad 0
Wow Wow 0