കാനറ ബാങ്കില്‍ നിന്ന് 53 കോടി കവര്‍ന്ന കേസ്; സീനിയര്‍ മാനേജര്‍ അറസ്റ്റില്‍

Jul 1, 2025 - 15:08
കാനറ ബാങ്കില്‍ നിന്ന് 53 കോടി കവര്‍ന്ന കേസ്; സീനിയര്‍ മാനേജര്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍: കാനറാ ബാങ്കിന്റെ മനാഗുളി ശാഖയില്‍ നിന്ന് 53.26 കോടി രൂപ വിലമതിക്കുന്ന 59 കിലോ സ്വര്‍ണം മോഷണം പോയ കേസില്‍ സീനിയര്‍ മാനേജരെയും സുഹൃത്തുക്കളെയും വിജയപുര ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറുകളും 10.75 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ഇക്കഴിഞ്ഞ മെയ് 23 നും 25 നും ഇടയിലാണ് ബാങ്കിംഗ് മേഖലയെ ഞെട്ടിച്ച സംഭവം നടന്നത്. പ്രതികള്‍ ബാങ്കിന്റെ സിസിടിവി സംവിധാനം തകരാറിലാക്കിയാണ് മോഷണം നടത്തിയത്. പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്ത്, അലാറം സിസ്റ്റം ഓഫ് ചെയ്ത്, ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ലോക്കറില്‍ പ്രവേശിച്ചാണ് പ്രതികള്‍ ബാങ്കില്‍ പ്രവേശിച്ചത്. അന്വേഷണ ശ്രദ്ധ തിരിക്കാന്‍ മന്ത്രവാദത്തെ സൂചിപ്പിക്കാന്‍ ഒരു കറുത്ത പാവ മോഷ്ടാക്കള്‍ ബാങ്കില്‍ ഉപേക്ഷിച്ചിരുന്നു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ആരെയും വെറുതെ വിടില്ലെന്ന് പൊലീസ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0