എസ്.എസ്.എഫ് മുള്ളേരിയ ഡിവിഷന്‍ സാഹിത്യോത്സവ്; പള്ളങ്കോട് ജേതാക്കള്‍

Jun 30, 2025 - 19:33
എസ്.എസ്.എഫ് മുള്ളേരിയ ഡിവിഷന്‍ സാഹിത്യോത്സവ്; പള്ളങ്കോട് ജേതാക്കള്‍

മുള്ളേരിയ: 'ഒച്ചകള്‍ ജയിക്കുന്നു' എന്ന പ്രേമേയത്തില്‍  രണ്ട് ദിനങ്ങളിലായി നടന്ന എസ്.എസ്.എഫ് മുള്ളേരിയ ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു. 724 പോയിന്റ് നേടി പള്ളങ്കോട് സെക്ടര്‍ ഒന്നാം സ്ഥാനം നേടി ആദൂര്‍ രണ്ടും ദേലംപാടി മൂന്നാം സ്ഥാനവും സിനാനുല്‍ അമീന്‍ മുള്ളേരിയ സിനാന്‍ ദേലംപാടി എന്നിവര്‍ സര്‍ഗ്ഗ പ്രതിഭയായും അബൂബക്കര്‍ സിദ്ദീഖ് ആദൂര്‍ കലാ പ്രതിഭയായും തെരഞ്ഞെടുത്തു. സമാപന സമ്മേളനം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മുള്ളേരിയ സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഅദി അനുമോദന പ്രഭാഷണവും നടത്തി. ഡോ മോഹന്‍ ദാസ്, ഷംസുദ്ദീന്‍ കിന്നിങ്കാര്‍, ജയ പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0