കുട്ടികള്‍ക്കുള്ള സൗജന്യ ഒ പി ടിക്കറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിര്‍ത്തലാക്കി
തിരുവനന്തപുരം: നവജാത ശിശുക്കള്‍ മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ഒപി ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവച്ചു. ആരോഗ്യ കിരണം പദ്ധതി മുടങ്ങിയതോടെയാണ് ഒപി ടിക്കറ്റിന് പണമടക്കേണ്ട സാഹചര്യമുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ APL, BPL വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികള്‍ക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്. രണ്ട് വര്‍ഷത്തോളമായി പദ്ധതി മുടങ്ങിയിട്ട്. സര്‍ക്കാര്‍ പണം നല്‍കാതെ വന്നതോടെ കുട്ടികള്‍ക്കുള്ള വിവിധ സൗജന്യ പരിശോധനകളും മുടങ്ങി. സര്‍ക്കാര്‍ ആശുപത്രികളുമായി കരാറിലേര്‍പ്പെട്ടിരുന്ന ലാബുകളും മറ്റ് സ്ഥാപനങ്ങളും കരാര്‍ അവസാനിപ്പിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



