ഹിന്ദി ത്രിഭാഷാ നയം; ഉത്തരവ് പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

Jun 30, 2025 - 13:09
ഹിന്ദി ത്രിഭാഷാ നയം; ഉത്തരവ് പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്ര: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം ഭാഷാ നയത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ത്രിഭാഷ നയം പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ അഞ്ചാം തരം വരെ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കിയ ഉത്തരവുകളാണ് റദ്ദാക്കിയത്. ഹിന്ദി മൂന്നാം ഭാഷയാക്കില്ലയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഏപ്രിലിലാണ് ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയാക്കിയ ആദ്യ ഉത്തരവ് വന്നത്. പ്രതിഷേധം ശക്തമായതോടെ മൂന്നാം ഭാഷ ഹിന്ദി അടക്കം ഏത് ഭാഷയും പരിഗണിക്കാമെന്ന് ഈ മാസം ഉത്തരവ് പുതുക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0