സ്‌കൂളുകളിലെ സൂംബ ഡാന്‍സ്; അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സൂംബ ഡാന്‍സ് സ്‌കൂളുകളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും എതിര്‍ക്കുന്നവരുമായി ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പച്ചവെള്ളത്തിന് തീപിടി പ്പിക്കുന്ന വര്‍ഗീയതയുടെ സ്ഥലമായി കേരളം മാറിയിട്ടുണ്ട്. അവര്‍ക്ക് ഇത്തരം വിഷയങ്ങള്‍ ഇട്ട് നല്‍ക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്‌കൂളില്‍ നടക്കുന്നത് ചെറു വ്യായാമാണെന്നും അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതേ സമയം ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതെന്നും സൂംബ ഡാന്‍സ് വിവാദത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



