എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവ്; സ്വാഗതസംഘം ഓഫീസ് തുറന്നു

Jun 27, 2025 - 12:07
എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവ്; സ്വാഗതസംഘം ഓഫീസ് തുറന്നു

ബദിയടുക്ക. മുപ്പത്തിരണ്ടാമത്ത് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ദിവാനി ലോഞ്ച് എന്ന നാമകരണം ചെയ്ത ഓഫീസ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ബഹുജന സംഗമം സയ്യിദ് ബാഹസന്‍ തങ്ങള്‍പഞ്ചിക്കലിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഹീസ് മുഈനി വിഷയാവതരണം നടത്തി . പരിപാടിയില്‍ സി പി എം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി ശ്രീകാന്ത്,
കോണ്‍ഗ്രസ് കാറടുക്ക ബ്ലോക്ക് പഞ്ചായത്ത്  ജനറല്‍ സെക്രട്ടറി ശാഫി ഗോളിയടുക്ക, സാമൂഹ്യ പ്രവര്‍ത്തകന്‍
ഹമീദ് കടഞ്ചി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബാലകൃഷ്ണ ഷെട്ടി, മാധ്യമപ്രവര്‍ത്തകന്‍ സുബൈര്‍  ബാപാലിപൊന്നം,എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ധീഖ് സഖാഫി ബായാര്‍ എന്നിവര്‍ സംസാരിച്ചു. എസ് എസ് എഫ് ജില്ല സെക്രട്ടറിമാരായ മുര്‍ഷിദ് പുളിക്കൂര്‍, ഫയാസ് പട്‌ള, മന്‍ഷാദ് അഹ്‌സനി,ഖാദര്‍ സഖാഫി, ജംഷീദ് ചെടേക്കാല്‍,ജുനൈദ് ഹിമമി, അബ്ദുല്‍ ബാരി സഖാഫി,
ഖാദര്‍ ഹാജി കൊല്ല്യം,  ഇബ്രാഹിം ദാരിമി ഗുണാജെ, എസ്. മുഹമ്മദ് മുസ്ലിയാര്‍, ബഷീര്‍ സഖാഫി കൊല്ല്യം,
അബ്ദുല്‍ അസീസ് ഹിമമി, അബ്ദുല്‍ ഖാദര്‍ അമാനി, റിഷാദ് സഖാഫി വെളിയംകോട് 
കന്യാന സഖാഫി, ശംഷാദ് ഹിമമി, ഫൈസല്‍ സൈനി, അലവി ഹനീഫി, കെ. എച്ച് അബ്ദുല്ല മാഷ്,
ജഹ്ഫര്‍ ഹിമമി ചര്‍ളടുക്ക എന്നിവര്‍ സംബന്ധിച്ചു.
സ്വാഗത സംഘം കണ്‍വീനര്‍ അബൂബക്കര്‍ കാമില്‍ സഖാഫി സ്വാഗതവും എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.
ജൂലൈ 20 മുതല്‍ 27 വരെയാണ് ബദിയടുക്കയില്‍ ജില്ല സാഹിത്യോത്സവ് നടക്കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0