സമസ്ത സ്ഥാപക ദിനം: സന്ദേശവും പ്രതിജ്ഞയുമായി മദീന മഖ്ദൂം മദ്രസ വിദ്യാര്‍ത്ഥികള്‍

Jun 26, 2025 - 17:36
സമസ്ത സ്ഥാപക ദിനം: സന്ദേശവും പ്രതിജ്ഞയുമായി മദീന മഖ്ദൂം മദ്രസ വിദ്യാര്‍ത്ഥികള്‍

കളത്തൂര്‍: മദീന മഖ്ദൂം അല്‍ മദ്രസത്തുല്‍ ബദരിയ സമസ്ത നൂറാം സ്ഥാപകദിന ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി അസംബ്ലിയും പ്രതിജ്ഞയും സമാപിച്ചു. നൂറുവര്‍ഷത്തെ സമസ്ത ചരിത്ര പഠനം, സ്മരണ, ഡോക്യുമെന്ററി പ്രദര്‍ശനം, ക്വിസ്, മുദ്രാവാക്യം, പ്രതിജ്ഞ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു. മഹല്ല് ഖത്തീബ് സുലൈമാന്‍ സഖാഫി ദേശംകുളം ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം കെ.എം കളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. സിറാജുദ്ദീന്‍ അഹ്‌സനി, അബ്ദുല്‍ ഹക്കീം മുസ്ലിയാര്‍, ഷംസുദ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്‍ ജവാദ് നേതൃത്വം നല്‍കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1