മുഹിമ്മാത്തുദ്ധീന്‍ മദ്രസയില്‍ സമസ്ത നൂറാം സ്ഥാപകദിനം ആചരിച്ചു

Jun 26, 2025 - 17:17
മുഹിമ്മാത്തുദ്ധീന്‍ മദ്രസയില്‍ സമസ്ത നൂറാം സ്ഥാപകദിനം ആചരിച്ചു

പുത്തിഗെ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപകദിനം  മുഹിമ്മാത്തുദ്ധീന്‍ മദ്രസയില്‍ ആഘോഷിച്ചു. മുഹിമ്മാത്ത്  സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം അബ്ദുല്‍ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ്  ഹിമമി ഗോസാടാ, അഷ്‌റഫ് ഹിമമി പ്രഭാഷണം നടത്തി.ഔഫ് ഹിമമി മുദ്രാവാക്യവും, നുസൈബ്  ഇച്ചിലംപാടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. 
'സമസ്ത: 100 പ്രകാശ വര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ ക്ലാസുകളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ക്ലാസ് അധ്യാപകര്‍ നേതൃത്വം നല്‍കി. ലോക സമാധാനം തകര്‍ക്കുന്ന യുദ്ധക്കൊതിക്കെതിരെ സമാധാന സന്ദേശ പ്രചരണത്തിനായി വിദ്യാര്‍ത്ഥികള്‍  പ്രതിജ്ഞ ചെയ്തു.  വിദ്യാര്‍ത്ഥി അസംബ്ലിക്ക് എസ് ബി എസ് പ്രസിഡണ്ട് സുബൈര്‍ നേതൃത്വം നല്‍കി. മുഹമ്മദ് മുസ്ലിയാര്‍, ലത്തീഫ് സഅദി, സിദ്ധീഖ് ഹിമമി,അബ്ദുല്‍ ഖാദര്‍ അല്‍ ജലാലി, നൗഫല്‍ ഹിമമി,മുസമ്മില്‍ ഹിമമി, നാസിര്‍ ഹിമമി, ശാഹുല്‍ ഹിമമി, അന്‍സാര്‍ ഹിമമി, ബാസിത്ത് ഹിമമി, ആബിദ് സഖാഫി, ഖമറുദ്ധീന്‍ ഹിമമി,ഉമര്‍ ഹിമമി കോളിയൂര്‍, ഉമൈര്‍ മള്ഹരി സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0