സമസ്ത നൂറാം സ്ഥാപക ദിനം: മുഹിമ്മാത്തില്‍ പ്രൗഢമായ പരിപാടികള്‍

Jun 26, 2025 - 14:56
സമസ്ത നൂറാം സ്ഥാപക ദിനം: മുഹിമ്മാത്തില്‍ പ്രൗഢമായ പരിപാടികള്‍

പുത്തിഗെ: മുസ്ലിം നവോത്ഥാന മുന്നേറ്റത്തില്‍ കേരളീയ സമൂഹത്തിന് ദിശ നിശ്ചയിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം സ്ഥാപക ദിനാഘോഷം മുഹിമ്മാത്തില്‍ നടന്നു. നൂര്‍ പ്രകാശ വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ വിപുലമായ പദ്ധതികളാണ് മുഹിമ്മാത്തിന് കീഴില്‍ നടന്നു വരുന്നത്. മുഹിമ്മാത്ത് ക്യാമ്പസ്സില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി പ്രാര്‍ത്ഥന നടത്തി. 'സമസ്ത നൂര്‍ പ്രകാശ വര്‍ഷങ്ങള്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കി എസ് എസ് എഫ് മുഹിമ്മാത്ത് ദഅവാ സെക്ടര്‍ സംഘടിപ്പിച്ച പഠന സംഗമത്തിന് മൂസ സഖാഫി കളത്തൂര്‍ നേതൃത്വം നല്‍കി. മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള  ഫൈസി പതാക ഉയര്‍ത്തി. വിവിധ പരിപാടികളില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഫാറൂഖ് പൊസോട്ട്, രൂപേഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0