ലോക സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഹിമ്മാത്ത് പ്രവാസി സംഗമം
പുത്തിഗെ: രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ലോക സമാധാനത്തിന് ഭീഷണിയാണെന്നും പരസ്പരമുള്ള യുദ്ധങ്ങള്‍ ഒഴിവാക്കി എല്ലാ രാജ്യങ്ങളും ഒന്നിച്ച് മുന്നോട്ട് പോവാന്‍ ശ്രമിക്കണമെന്നും മുഹിമ്മാത്ത് പ്രവാസി സംഗമം ആഹ്വാനം ചെയ്തു. ഇറാനില്‍ ഇസ്രായേല്‍ തുടങ്ങി വെച്ച യുദ്ധത്തിന്റെ അനന്തര ഫലം ലോക സമാധാനത്തിന് തന്നെ ഭീഷണിയായിരുന്നു. ജി സി സി രാജ്യങ്ങളിലെ പ്രവാസികളെയടക്കം ഭീതിയിലാഴ്ത്തിയ മിസെയില്‍ ആക്രമണങ്ങള്‍ ലോക സമാധാനത്തിന് തന്നെ വലിയ വെല്ലുവിളിയായിരുന്നു. ഇസ്രായേല്‍ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അറബ് രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങളെ സംഗമം സ്വാഗതം ചെയ്തു.
മുഹിമ്മാത്ത് മസ്ജിദില്‍ നടന്ന സംഗമം അബ്ദുള്‍റഹ്‌മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടുക്ക പ്രഭാഷണം നടത്തി. കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് മരണപ്പെട്ട മുഹിമ്മാത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി അബൂബക്കര്‍ സിദ്ധീഖ് അനുസ്മരണവും പ്രവാസി കുടുംബത്തില്‍ നിന്നും മരണപ്പെട്ടവര്‍ക്കുള്ള ദുആ മജിലിസും സംഗമത്തിന്റെ ഭാഗമായി നടന്നു നടന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



