യാത്ര നിരക്ക് വര്‍ധിപ്പിക്കാന്‍ റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ. കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിക്കുക. നോണ്‍ എ സി മെയില്‍/എക്‌സ്പ്രസ്സ് ട്രെയിനുകളിലാണ് കിലോമീറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കുക. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടുപൈസയും കൂട്ടും. 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ നിരക്ക് വര്‍ധിക്കും. സബര്‍ബന്‍ ട്രെയിനുകളിലും 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. സീസണ്‍ ടിക്കറ്റുകാര്‍ക്ക് നിരക്കു വര്‍ധന ബാധകമല്ല. ജൂലൈ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



