ഗതാഗതം ഉടന്‍ പുനരാരംഭിക്കും: കമ്പനികള്‍ക്ക് ഉത്തരവ് നല്‍കി ജില്ലാ കളക്ടര്‍
കാസര്‍കോട്: ശക്തമായ മഴക്കിടെ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച ബേവിഞ്ചയില്‍ സംരക്ഷണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍മ്മാണ കരാര്‍ കമ്പനികള്‍ക്ക് ഉത്തരവ് നല്‍കി.
പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നാല് ദിവസം കൂടി വേണമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടറെ ദേശീയപാതാ നിര്‍മ്മാണ പ്രതിനിധികള്‍ അറിയിച്ചു. ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അഞ്ചുദിവസത്തിനകം ബേവിഞ്ച വഴി ദേശീയപാതയിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കാന്‍ ആകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



