ഭീതിയൊഴിഞ്ഞ് പശ്ചിമേഷ്യ; ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു

Jun 24, 2025 - 13:23
ഭീതിയൊഴിഞ്ഞ് പശ്ചിമേഷ്യ;  ഇസ്രയേല്‍-ഇറാന്‍  വെടിനിര്‍ത്തല്‍ അംഗീകരിച്ചു

ഇറാന്‍: നീണ്ട 12 ദിവസത്തെ നേര്‍ക്കുനേര്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ - ഇസ്രയേല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം വെടിനിര്‍ത്തുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് വരെ കനത്ത ആക്രമണമാണ് ഇറാനും ഇസ്രയേലും നടത്തിയത്. ഇസ്രയേലിലെ ബീര്‍ഷേബയില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 1
Sad Sad 0
Wow Wow 0