സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ക്ക് സ്വീകരണം നല്‍കി
ജിദ്ദ: ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി ജിദ്ദയിലെത്തിയ മുഹിമ്മാത്ത് സെക്രട്ടറിയും
എസ് വൈ എസ് കാസര്‍കോട് ജില്ലാ സാന്ത്വനം സെക്രട്ടറിയുമായ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ക്ക് ജിദ്ദയിലെ പ്രാസ്ഥാനിക ആസ്ഥാനമായ മര്‍ഹബയില്‍ വമ്പിച്ച സ്വീകരണം നല്‍കി. കാസറഗോഡ് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയിലും സാംസ്‌കാരിക മുന്നേറ്റത്തിലും നിര്‍ണ്ണായക പങ്ക് വഹിച്ചു കൊണ്ടിരിക്കുന്ന മുഹിമ്മാത്ത് സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹാമിദ് തങ്ങള്‍ക്ക് നല്‍കിയ സ്വീകരണ ത്തിന് ഐ സി എഫ് ജിദ്ദ റീജണല്‍ ജനറല്‍ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ അദ്ധ്യക്ഷതവഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് സെക്രട്ടറി സയ്യിദ് ഹബീബ്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുഹിമ്മാത്ത് ജിദ്ദാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് കൊടിയമ്മ ഷാള്‍ അണിയിച്ചു. മുഹിമ്മാത്ത് ജിദ്ദാ വൈസ് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ഹാജി സാഗര്‍ സ്നേഹോപഹാരം നല്‍കി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മറുപടി പ്രസംഗം നടത്തി. മുഹ് യിദ്ദീന്‍ അഹ്സനി മര്‍ഹബ, ഐ സി എഫ് ജിദ്ദ റീജണല്‍ വെല്‍ഫയര്‍ സെക്രട്ടറി ഹനീഫ ബേര്‍ക്ക, അബ്ദുറഹ് മാന്‍ ഹാജി കല്ലപിലാവ് പ്രസംഗിച്ചു. മുഹിമ്മാത്ത് ജിദ്ദ ജന.സെക്രട്ടറി ശഹീര്‍ കുമ്പള സ്വാഗതവും നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



