പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണം: മള്ഹര്‍ സില്‍വര്‍ ജൂബിലിക്ക് പ്രൗഢ സമാപനം
മഞ്ചേശ്വരം: മത സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ മേഖലയില്‍ നിറ സാനിധ്യമായ ഹൊസങ്കടി മള്ഹര്‍ സ്ഥാപങ്ങളുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ആയിരങ്ങള്‍ അണി നിരന്ന സനദ് ദാന സമ്മേളനത്തോടെ പ്രൗഢ സമാപനം. ഇതോടനുബന്ധമായി നടക്കുന്ന മള്ഹര്‍ ശില്പി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പത്താം ഉറൂസ് മുബാറക് ഇന്ന് ഞായര്‍ പതിനായിരങ്ങള്‍ക്ക് തബറുക് വിതരണം നടത്തുന്നതോടെ സമാപിക്കും.
പശ്ചിമേഷ്യയില്‍ അശാന്തി വ്യാപിപ്പിക്കാനുള്ള ഇസ്റാഈല്‍ നടപടികള്‍ മനുഷ്യത്വവിരുദ്ധമാണെന്നും യുദ്ധ വ്യാപനത്തിനെതിരെ ഭരണാധികാരികളും മാനവസമൂഹവും ഒന്നിക്കമെന്നും ലോകത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും മള്ഹര്‍ സില്‍വര്‍ ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. ഇസ്റാഈലിന്റെ മനുഷ്യത്വ രഹിതമായ ക്രൂരതകള്‍ അവസാനിപ്പിക്കാനും ലോക സമാധാനം പുനസ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ അടിയന്തര ഇടപെടലുകള്‍ നടത്തണം. പിടഞ്ഞു മരിക്കുന്ന നിരപരാധികളായ ഗസ്സയിലെ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരുടെ സംരക്ഷണത്തിനായി ആഗോള സമൂഹം കൈകോര്‍ക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
മള്ഹറില്‍ നിന്നും സമന്വയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 64 മള്ഹരി പണ്ഡിതരും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ 34 ഹാഫിസുകളും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരില്‍ നിന്നും സനദ് ഏറ്റുവാങ്ങി.
സമ്മേളനത്തില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. മള്ഹര്‍ വൈ ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്റഫ് മുഖ്യാതിഥിയായി. സിറാജുല്‍ ഉലമ ഐദറൂസ് മുസ്ലിയാര്‍, സയ്യിദ് അതാവുള്ള തങ്ങള്‍ ഉദ്യാവരം, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ഉജിറ, സയ്യിദ് സുഹൈല്‍ അസ്സഖാഫ്, പ്രൊഫസര്‍ സ്വാലിഹ് സഅദി തളിപ്പറമ്പ, സയ്യിദ് അബ്ദുസ്സലാം തങ്ങള്‍ ദുര്‍ഗിപ്പള്ള, മൂസല്‍ മദനി അല്‍ ബിഷാറ, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൊയ്തു സഅദി ചേരൂര്‍, സകരിയ്യ ഫൈസി, ബഷീര്‍ സഅദി ബാംഗ്ലൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എം എസ് എം അബ്ദുല്‍ റഷീദ് സൈനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അഷ്റഫ് സഅദി മള്ളൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മുഹമ്മദലി അഹ്സനി, കെ കെ സഖാഫി, മുസ്തഫ നഈമി, ഹസ്സന്‍ മുസ്ലിയാര്‍ മുംബൈ, അബ്ദുള്‍ അസീസ് ഹാജി മരിക്കേ, ഷേഖ് ബാവ ഹാജി, കുഞ്ഞഹമമ്മദ് കളമശേരി തുടങ്ങിയവര്‍ സംബന്ധിച്ചു .
പ്രാസ്ഥാനിക സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു . കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈ പ്രസിഡന്റ് ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്തു. എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ആമുഖഭാഷണവും, എസ് വൈ എസ് സംസ്ഥാന ജന സെക്രട്ടറി റഹ്‌മതുല്ല സഖാഫി എളമരം വിഷയവതരണവും നടത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



