തളങ്കര പള്ളികുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

കാസര്‍കോട്: തളങ്കര പള്ളിക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. സിയാറത്തിനെത്തിയ രണ്ട് പേരാണ് അപകടത്തില്‍ പെട്ടത്. ഒരാളെ ഫയര്‍ഫോഴ്് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ബംഗ്‌ളൂരു നോര്‍ത്തിലെ മുജാഹിദിന്റെ മകന്‍ ഫൈസാന്‍ (22) ആണ് മരിച്ചത്. കുളത്തിളങ്ങിയ സഹോദരനെ രക്ഷിക്കാനിറങ്ങിയതോടെ ഫൈസാന്‍ മുങ്ങുകയായിരുന്നു. ഉടന്‍ തന്നെ തളങ്കര കെ.എസ് അബ്ദുല്ല ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഫൈസാനെ രക്ഷിക്കാനായില്ല.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
What's Your Reaction?






