ബി കെ മുഹമ്മദ് മാസ്റ്റർ ലൈബ്രറി സംഘടിപ്പിച്ച ചിത്രരചന മത്സരം ശ്രദ്ധേയമായി
അംഗഡിമുഗർ: ഇന്ത്യൻ റിപ്പബ്ലിക്കിന് എഴുപത്തിയഞ്ച് വർഷം പൂർത്തിയാകുന്ന വേളയിൽ 'വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ' എന്ന സന്ദേശവുമായി ബി കെ മുഹമ്മദ് മാസ്റ്റർ ലൈബ്രറി സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. അംഗഡിമുഗർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ബഷീർ കൊട്ടുടൽ ഉദ്ഘാടനം ചെയ്തു. എച്ച് എം ഇൻ ചാർജ് ബി എം സയീദ്, ലൈബ്രേറിയൻ എച്ച് എ സാജിദ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



