വിനോദയാത്രയ്ക്ക് പണം കൂടുതൽ വാങ്ങി ചെലവ് കുറച്ചു; വിദ്യാർത്ഥികളെ കബളിപ്പിച്ച ടൂർ കമ്പനിക്കെതിരെ കേസെടുത്തു

Feb 7, 2026 - 18:16
Feb 7, 2026 - 18:18
വിനോദയാത്രയ്ക്ക് പണം കൂടുതൽ വാങ്ങി ചെലവ് കുറച്ചു; വിദ്യാർത്ഥികളെ കബളിപ്പിച്ച ടൂർ കമ്പനിക്കെതിരെ കേസെടുത്തു

കുമ്പള: കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്കായി 4,49,500 രൂപ നൽകിയിട്ടും ചെലവ് കുറച്ച് വിദ്യാർത്ഥികളെ കബളിപ്പിച്ച ടൂർ കമ്പനിക്കെതിരെ കേസെടുത്തു. മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ നഗരങ്ങൾ കാണിക്കാതെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് ടൂർസ് ആൻ്റ് ട്രാവൽസിനെതിരെ കുമ്പള പോലീസ് കേസെടുത്തത്. ജില്ലയിലെ ഒരു കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കം 47 പേർക്ക് മുംബൈയിലെ മൂന്ന് നഗരങ്ങൾ ചുറ്റി തിരിയാൻ വേണ്ടിയായിരുന്നു ടൂർസ് ആൻ്റ് ട്രാവൽ കമ്പനിയെ സമീപിച്ചത്. ഡിസംബർ മാസത്തിൽ സംഘടിപ്പിച്ച യാത്രയിൽ നാലര ലക്ഷത്തോളം രൂപ ട്രാവൽ കമ്പനി വാങ്ങിയിരുന്നു. ആദ്യ തുകയായ 3,32,000 രൂപ അധ്യാപകർ നൽകുകയും ബാക്കി തുക മുംബൈയിലെത്തി തരാമെന്നുമായിരുന്നു കരാർ. ട്രാവൽ ജീവനക്കാർ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും ശരിയായ രീതിയിൽ പണം ചെലവാക്കിയില്ലെന്നും മുഴുവൻ നഗരങ്ങളും കാണിക്കാതെ ആകെ 25,000 രൂപ ചെലവാക്കി വിദ്യാർത്ഥികളെ വഞ്ചിച്ചുവെന്നും കാണിച്ചാണ് കോളേജിലെ അസി. പ്രൊഫ കുമ്പള പോലീസിൽ പരാതി നൽകിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0