അതി രൂക്ഷമായി ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം; ഇസ്രയേലിന് പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക
ഇറാന്‍: അതി രൂക്ഷമായി ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിന് അമേരിക്കയുടെ പിന്തുണയുണ്ടെന്നും നെതന്യാഹു ആവര്‍ത്തിച്ചു. എബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പരമാര്‍ശം.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ അടിയന്തരമായി ഒഴിയണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയില്‍ ട്രംപ് ഒപ്പിട്ടില്ല. അഞ്ചാം ദിവസവും പോരാട്ടം രൂക്ഷമായി തുടരുകയാണ്. അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ യു എസ് എസ് നിമിറ്റ്സ് മധ്യപൂര്‍വമേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്. ട്രംപ് യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വാഷിങ്ടണില്‍ നിന്നും നെതന്യാഹുവിന് ഒരു ഫോണ്‍ കോള്‍ മതിയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇന്നലെ ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനവും ടെഹ്റാനിലെ വിവിധയിടങ്ങളും ഇസ്രയേല്‍ ആക്രമിച്ചിരുന്നു. ഇസ്രയേലിലെ ടെല്‍ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ ഡ്രോണ്‍ ആക്രമണം തുടരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0