ഇസ്രയേലിനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

Jun 14, 2025 - 18:24
ഇസ്രയേലിനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

ഇറാന്‍: ഇസ്രയേലിനെ സഹായിക്കരുതെന്ന് അമേരിക്കക്കും, യുകെയ്ക്കും, ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍. സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ അറിയിച്ചു.
ഇസ്രായേലിനെതിരായ ഇറാന്‍ന്റെ ആക്രമണങ്ങള്‍ തടയാന്‍ ഇടപെട്ടാല്‍ അമേരിക്ക, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സൈനിക താവളങ്ങളും നാവിക സൗകര്യങ്ങളും ആക്രമിക്കപ്പെടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. 

ഇതിനിടെ ഇറാന്‍ മിസൈല്‍ വിക്ഷേപണം തുടര്‍ന്നാല്‍ ''ടെഹ്റാന്‍ കത്തിയെരിയുമെന്ന്'' ഇസ്രായേല്‍ പ്രതിരോധ മന്ത്രി ശനിയാഴ്ച മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പ്രമുഖ ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി ശനിയാഴ്ച ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രായേല്‍ പൗരന്മാരെ ദ്രോഹിച്ചതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
ഇസ്രായേലിന്റെ നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാനും അവകാശപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0