നീറ്റ് യുജി പരീക്ഷാഫലം; രാജസ്ഥാനില്‍ നിന്നുള്ള മഹേഷ് കുമാറിന് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: 2025 നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനില്‍ നിന്നുള്ള മഹേഷ് കുമാര്‍ ഒന്നാം റാങ്ക് നേടി. ആദ്യ നൂറ് റാങ്കില്‍ കേരളത്തില്‍ നിന്ന് ആരും ഇടം നേടിയില്ല. 109-ാം റാങ്ക് നേടിയ ഡി ബി ദീപ്നിയ ആണ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. പേഴ്സന്‍ വിത്ത് ബെഞ്ച്മാര്‍ക്ക് ഡിസബിലിറ്റീസ് വിഭാഗത്തില്‍ മലയാളി വിദ്യാര്‍ഥി കെ കെ ഷെഹിന്‍ മൂന്നാം റാങ്ക് നേടി. മധ്യപ്രദേശില്‍ നിന്നുള്ള ഉത്കര്‍ഷ് അവാദിയ, മഹാരാഷ്ട്രയില്‍ നിന്നുള്ള കൃഷാങ് ജോഷി എന്നിവര്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. ഡല്‍ഹി, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളാണ് ആദ്യ 10 റാങ്കുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
What's Your Reaction?






