ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; മുതിര്‍ന്ന ഇറാന്‍ സൈനിക മേധാവി അലി ഷംഖാനി കൊല്ലപ്പെട്ടു

Jun 14, 2025 - 11:10
Jun 14, 2025 - 11:14
ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; മുതിര്‍ന്ന ഇറാന്‍ സൈനിക മേധാവി അലി ഷംഖാനി കൊല്ലപ്പെട്ടു

തെഹ്റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്റാഈല്‍. മുതിര്‍ന്ന സൈനിക മേധാവിയായ അലി ഷംഖാനി പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അലി ഷംഖാനിയുടെ വീട് കേന്ദ്രീകരിച്ചാണ് പുലര്‍ച്ചെ തെഹ്റാനില്‍ ഇസ്റാഈല്‍ ആക്രമണം നടത്തിയതെന്നാണ് സൂചന. തിരിച്ചടിയന്നോണം ഇസ്റാഈലിലെ സൈനിക കേന്ദ്രങ്ങളുള്‍പ്പെടെ ഇറാന്‍ ആക്രമിച്ചു. ജറുസലേമില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 69 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.  തെഹ്‌റാനിലും മറ്റ് സ്ഥലങ്ങളിലും ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. നിരവധി കെട്ടിടങ്ങള്‍ കത്തി നശിച്ചു. ആക്രമണത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. ആക്രമണം നടക്കുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നു. നിലവില്‍ എണ്‍പതോളം ഇറാനികള്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0