ഓപ്പറേഷന്‍ സിന്ദൂര്‍: വിദേശ പര്യടനത്തിന് പിന്നാലെ കാശ്മീര്‍ ജനതയുടെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എം പി

ന്യൂഡല്‍ഹി: വിദേശ പര്യടനത്തിന് പിന്നാലെ കാശ്മീര്‍ ജനതയുടെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി സംഘത്തില്‍ അംഗമായിരുന്ന ജോണ്‍ ബ്രിട്ടാസ് എം പി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം വിദേശ രാജ്യങ്ങളില്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ പര്യടനം ഗംഭീരമായി നടന്നുവെങ്കിലും രാജ്യത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ എന്ത് നടപടി എന്ന ചോദ്യം ബാക്കിയാണെന്നു ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. കശ്മീര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ ജനതയുടെ അവസ്ഥ വളരെ കഷ്ടമാണ്. പതിനായിരത്തില്‍ അധികം കുതിര സവരിക്കാര്‍ പ്രതിസന്ധിയിലാണ്. കശ്മീരില്‍ മുഖ്യമന്ത്രിക്ക് പോലും നിര്‍ണായക യോഗങ്ങളിലേക്ക് ക്ഷണം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ പര്യടനത്തിന് പോകുന്നതിനു മുമ്പ് തന്നെ ചില വിഷയങ്ങളിലെ എതിര്‍പ്പ് ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ പര്യടനം കഴിഞ്ഞു , എല്ലാവരും എത്തി, ഇനി ഇവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരും ഇടപെടണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
What's Your Reaction?






