ട്രംപിനും ഇലോണ്‍ മസ്‌കിനുമെതിരെ അല്‍ ഖ്വയ്ദ നേതാവിന്റെ വധ ഭീഷണി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്. വീഡിയോ സന്ദേശത്തിലൂടെയാണ് അല്‍ ഖ്വായിദ നേതാവ് സയീദ് ബിന്‍ ആതിഫ് അല്‍ അവ്ലാകിയുടെ ഭീഷണി. ശനിയാഴ്ച പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ട്രംപ്, മസ്‌ക്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് എന്നിവരുടെ ചിത്രങ്ങളും ടെസ്ലയടക്കമുള്ളവയുടെ ലോഗോകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് മില്യണ്‍ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ച പാരിതോഷികും.
What's Your Reaction?






