സുരക്ഷാ മേഖലയില്‍ ലോക മാതൃകയായി ദുബൈ പോലീസ്

Jun 11, 2025 - 12:39
സുരക്ഷാ മേഖലയില്‍ ലോക മാതൃകയായി ദുബൈ പോലീസ്

ദുബൈ: സുരക്ഷാ മേഖലയില്‍ ലോകത്തിന് മാതൃകയായി ദുബൈ പോലീസ്. ആഗോളതലത്തില്‍ ഏറ്റവും ശക്തവും മൂല്യവുമുള്ള പോലീസ് ബ്രാന്‍ഡായി ദുബൈ പോലീസിനെ  ബ്രാന്‍ഡ് ഫിനാന്‍സ് തിരഞ്ഞെടുത്തു. പ്രമുഖ ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ സ്ഥാപനമായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2025-ലെ റിപ്പോര്‍ട്ടിലാണ് ദുബൈ പോലീസ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. 
ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ ലോകോത്തര നഗരങ്ങളിലെ പ്രശസ്തമായ പോലീസ് സേനകളെ പിന്നിലാക്കിയാണ് ദുബൈ പോലീസ് ഒന്നാം സ്ഥാനത്തെത്തിയത്. വിശ്വാസ്യതയും സാങ്കേതികതയും മുന്‍തൂക്കം, സ്മാര്‍ട്ട് പട്രോളിംഗ്, സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതികള്‍, സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യം,  പൊതുജന സഹകരണത്തിലൂടെ വലിയ നേട്ടം തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആഗോള റാങ്കിംഗ് നിര്‍ണ്ണയിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0