ബലി പെരുന്നാള്‍: ആത്മീയാഘോഷത്തിന്റെ അകപ്പൊരുള്‍
ലോക മുസ്ലിംകള്‍ ഒരിക്കല്‍കൂടി ബലി പെരുന്നാള്‍ആഘോഷിക്കുകയാണ്. . ലോകത്തിന്റെ നാനാമേഖലകളില്‍നിന്നും വിശ്വാസികളുടെ പ്രതിനിധികള്‍ വിശുദ്ധ ഭൂമിയില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നു.
ഇസ്ലാമികആരാധനകളും ആഘോഷങ്ങളും മഹത്തായ സന്ദേശങ്ങളാണ് നല്‍കുന്നത്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഇബ്റാഹീ(അ)മിന്റെ കുടുംബത്തിന്റെയും ജീവിത സന്ദേശ മാണ് ബലിപെരുന്നാളും ഹജ്ജും പങ്കുവെക്കുന്ന പാഠം. കഠിന പരീക്ഷണങ്ങള്‍ക്കാണ് ഇബ്റാഹീം (അ) വിധേയനായത്. ഒന്നില്‍പോലും പരാജയപ്പെട്ടില്ല. സ്വന്തം ആദര്‍ശത്തിലും നിലപാടിലും ഉറച്ചുനിന്നു . ഏത് ത്യാഗത്തിനും ഇബ്റാഹീംനബി തയ്യാറായി. ആ സന്നദ്ധതക്കുള്ള അംഗീകാരമായി മാനവരാശിയുടെ നേതൃത്വം എന്ന സ്ഥാനം നല്‍കപ്പെട്ടു..
തന്റെ സുഹൃത്ത് എന്ന സ്ഥാനം അല്ലാഹു ഇബ്റാഹീഹീം നബിക്ക് അളളാഹു നല്‍കി. , അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ചുനിന്നു എന്നതാണ് ഇബ്റാഹീം നബിയെ ചരിത്രപുരുഷനാക്കി മാറ്റിയത്.
തൗഹീദ് തന്റെ ജനതയെ പഠിപ്പിക്കാന്‍ തീവ്രയത്നം നടത്തി. അതിനു വേണ്ടി കുടുംബത്തോടും സമൂഹത്തോടും ഭരണകൂടത്തോടും പൊരുതി നിന്നു. എതിര്‍പക്ഷത്ത് നിലയുറപ്പിച്ചത് ഭരണകൂടം തന്നെയായിരുന്നു. നംറൂദിനെ തൗഹീദ് എന്തെന്ന് ബോധ്യപ്പെടുത്തി.
താന്‍ ഏകനായ പോരാളിയായി കടന്നുപോവും, കുടുംബം യാതൊന്നുമറിയാതെ ആര്‍ത്തുല്ലസിക്കട്ടെ എന്ന് തീരുമാനിക്കുകയല്ല ഇബ്രാഹീം നബി ചെയ്തത്. ''ഇതേ മാര്‍ഗത്തില്‍ തന്നെ സഞ്ചരിക്കാന്‍ ഇബ്രാഹീം നബി തന്റെ സന്തതികളെ ഉപദേശിച്ചിട്ടുണ്ടായിരുന്നു'' ആഗ്രഹത്തെ കുടുംബം അര്‍ഥവത്താക്കുകയും ചെയ്തു.
സ്വന്തം നാട് ആട്ടിപ്പുറത്താക്കിയപ്പോഴും പ്രതീക്ഷ വറ്റിയ കണ്ണുകളുമായല്ല ഇബ്രാഹീം നബി പലായനം ചെയ്തത്. ''ഇബ്റാഹീം പറഞ്ഞു: ഞാന്‍ എന്റെ റബ്ബിങ്കലേക്ക് പോകുന്നു. അവന്‍ എനിക്ക് മാര്‍ഗദര്‍ശനമരുളും'' (37:99). '
അള്ളാഹുവിനെ ധിക്കരിച്ച നാട്ടില്‍നിന്നാണ് ഇബ്രാഹീം നബി ഇറങ്ങിനടന്നത്. അള്ളാഹുവിനെ അനുസരിക്കുന്ന കേന്ദ്രഭവനം പടുത്തുയര്‍ത്തുന്നിടത്താണ് ആ യാത്ര അവസാനിക്കുന്നത്. വിജനതയുടെ ചുറ്റുപാടില്‍ കഅ്ബ പടുത്തുയര്‍ത്തിയ ശേഷം വിയര്‍പ്പടങ്ങും മുമ്പേ, ഇബ്രാഹീം നബിയും ഇസ്മാഈല്‍ നബിയും നടത്തുന്ന പ്രാര്‍ഥനയുണ്ട്. : ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്ന് ഈ എളിയ കര്‍മം കൈക്കൊള്ളേണമേ!.....നാഥാ, ഞങ്ങളിരുവരെയും നിനക്ക് മുസ്ലിം ആയ ദൈവദാസന്മാരാക്കേണമേ'' (2:127,128). ഇബ്രാഹീം നബി കഅ്ബക്കരികിലിരുന്ന് നടത്തുന്ന ഒരാഹ്വനവുമുണ്ട്; . അക്കാര്യം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു: ''തീര്‍ഥാടനം ചെയ്യാന്‍ ജനങ്ങളില്‍ പൊതുവിളംബരം ചെയ്യുക. ദൂരദിക്കുകളില്‍നിന്നൊക്കെയും കാല്‍നടക്കാരായും ഒട്ടകങ്ങളില്‍ സവാരി ചെയ്തും അവര്‍ നിന്റെ അടുക്കല്‍ എത്തിച്ചേരുന്നതാകുന്നു'' (22:27).
മാനവരാശിയുടെ പ്രവാഹമാണത്. ഇബ്രാഹീം നബി ജീവിതത്തെ അനുസ്മരിച്ചും അനുകരിച്ചും ഓര്‍ത്തെടുത്തും ഹജ്ജ് നിര്‍വഹിച്ച് കുഞ്ഞിളം പൈതലിന്റെ നിഷ്‌കളങ്കത സ്വന്തമാക്കുന്ന മുഹൂര്‍ത്തം.
) നല്ലൊരു നാളെ പുലരണമെന്ന്, നല്ലൊരു ലോകം പണിയണമെന്ന് ഇബ്റാഹീം (അ)കൊതിച്ചു. തന്റെ ശത്രുപക്ഷത്ത് നില്‍ക്കുന്നവര്‍ പോലും സുഖസുഭിക്ഷതകളോടെ ജീവിക്കണമെന്ന് ആഗ്രഹിച്ചു; . ''ഇബ്റാഹീം പ്രാര്‍ഥിച്ചതോര്‍ക്കുക: എന്റെ നാഥാ, ഇതിനെ നിര്‍ഭയമായ പട്ടണമാക്കേണമേ, അതിലെ വാസികള്‍ക്ക് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്ക് നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ. മറുപടിയായി നാഥന്‍ അരുളി: അവിശ്വാസികള്‍ക്കും ഞാന്‍ ഈ ലോകത്തെ ക്ഷണികജീവിതത്തിനുള്ള വിഭവങ്ങള്‍ നല്‍കും'' (2:126). അതിനെ അപകടപ്പെടുത്തുന്ന ഭരണകൂടത്തോടും നിയമത്തോടും യുക്തിരഹിതമായ നിലപാടുകളോടും, സ്നേഹസമൃദ്ധമായ ഹൃദയത്തോടു കൂടി കലഹിച്ചു.
ഒന്നിനുപിറകെ മറ്റൊന്നായി പരീക്ഷണങ്ങള്‍ ഇബ്റാഹീം നബിയെ തേടിയെത്തി. ജീവിതത്തിന്റെ അവസാന നമിഷം വീണ്ടുമൊരു കൊടുംപരീക്ഷണം. തനിക്കുശേഷം തന്റെ വഴിയെ സഞ്ചരിക്കാന്‍ പിന്‍ഗാമികളെ വേണമെന്ന പ്രാര്‍ഥനക്ക് ഉത്തരമായിരുന്നു ഇസ്മാഈല്‍. കുസൃതിയുടെ പ്രായത്തില്‍ ഇസ്മാഈലിനെ (അ) ബലിയറുക്കണമെന്ന്! ഏതൊരു പിതാവും പതറുന്ന നിമിഷം. പക്ഷേ ഇബ്റാഹീം നബി. അല്ലാഹുവിന്റെ കല്‍പന നിറവേറ്റാനായി ഒരുങ്ങി. സന്നദ്ധതയറിയിച്ച് ദൃഢനിശ്ചയത്തോടെ മകന്‍ ഇസ്മാഈലും(അ). അല്ലാഹുവിനോടുള്ള വിധേയത്വത്തില്‍ ഒത്തൊരുമിച്ച ഉപ്പയും മകനും... !
മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു ഇബ്റാഹീം നബി. , ഉപദ്രവിച്ചവരോട് അലിവുള്ളവനായിരുന്നു. ഗുണകാംക്ഷയുടെ ആ മഹിത മാതൃക ആരെയും അത്ഭുതപ്പെടുത്തും. ഖുര്‍ആന്‍ അത് വര്‍ണിക്കുന്നുണ്ട്. ''തീര്‍ച്ചയായും ഇബ്റാഹീം വളരെ സ്ഥൈര്യമുള്ളവനും ദയാലുവും സദാ പശ്ചാത്തപിച്ചു മടങ്ങന്നവനുമായിരുന്നു'' (11:75).
ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ എന്നതിന്റെ ഭൂമിയിലെ സാക്ഷാല്‍ക്കാരമായിരുന്നു ആ ജീവിതം. ഇതൊക്കെ മുന്‍നിര്‍ത്തി ഖുര്‍ആന്‍ പറയുന്നത് 'നിങ്ങള്‍ ഇബ്റാഹീമിന്റെ മാര്‍ഗം പിന്തുടരുക' (3:95) എന്നാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സമുദായമാവട്ടെ ഇബ്റാഹീമീ മില്ലത്തുമാണ്. സമകാലിക ലോകത്ത് വിശ്വാസി അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍, പ്രലോഭനങ്ങള്‍,പ്രശ്‌നങ്ങള്‍ , അസൗകര്യങ്ങള്‍ ,അവയിലൂടെയെല്ലാം ഇബ്റാഹീം (അ) കടന്നുപോയിട്ടുണ്ട്. അവയെ അതിജയിക്കേണ്ട വഴികള്‍ ആ മഹാനുഭാവന്‍ വരച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. അവയെ അനന്തരമെടുക്കാനാണ് ഹജ്ജും പെരുന്നാളും നമ്മോട് ആവശ്യപ്പെടുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



