നെല്ലിക്കട്ട മുഹിമ്മാത്ത് റാഷിദിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു.

നെല്ലിക്കട്ട: ഒരു മരം ഒരായിരം ഫലം എന്ന ശീര്‍ഷകത്തില്‍ നെല്ലിക്കട്ട മുഹിമ്മാത്ത് റാഷിദിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. മരം നടല്‍,തന്‍ളിഫ്, കൃഷികൂട്ട്, ബോധവല്‍ക്കര ണം എന്നീ വിത്യസ്ത പദ്ദതികള്‍ നടന്നു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ വീടുകളില്‍ ഫല വൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കും. മദ്‌റസ ക്യാമ്പസ്സില്‍ നടന്ന മരം നടലിന് റിഷാദ് സഖാഫി വെളിയങ്കോട്,അബ്ദുല്‍ റഹീം ഹിമമി സഖാഫി,അബ്ദുല്‍ മജീദ് ഫാളിലി എന്നിവര്‍ നേതൃതം നല്‍കി.
What's Your Reaction?






