നിയമസഭ പ്രക്ഷുബ്ധം: പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തെച്ചൊല്ലി കേരള നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കടുത്ത വാഗ്വാദവും സംഘർഷവുവുണ്ടായി. സഭയിൽ അസാധാരണമായ രംഗങ്ങളാണ് അരങ്ങേറുന്നത്. പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. സ്പീക്കർ എ.എൻ. ഷംസീറിന്റെ മുഖം മറയ്ക്കുന്ന രീതിയിൽ ബാനർ ഉയർത്തിക്കെട്ടി. അൻവർ സാദത്ത് എം.എൽ.എ സ്പീക്കറുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിന് ആക്കം കൂട്ടി. വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ ഇദ്ദേഹത്തെ തടഞ്ഞു. ഇതേത്തുടർന്ന് സ്പീക്കർ സഭയിൽ നിന്നും എഴുന്നേറ്റുപോയി. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികൾക്ക് ജാമ്യം കിട്ടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയിൽ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എം.ബി. രാജേഷ് വിമർശിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



